ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് ഐഫോണിന്റെ ഐമെസ്സേജ് ചാറ്റുകളിൽ ഭാഗമാകാൻ അവസരം ഒരുക്കുന്ന സൺബേർഡ് മെസ്സേജിംഗ് ആപ്പ് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഫോണിന്റെയും ഡാറ്റയുടെയും സുരക്ഷാ ഭീഷണികൾ അവഗണിച്ച് ആന്‍ഡ്രോയിഡ് യൂസേഴ്സ് ഇത്തരത്തിലുള്ള സേവനങ്ങൾ ഉപയോഗിക്കുവാൻ തയ്യാറാണോ എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.
നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഐഫോൺ ഉപയോക്താക്കൾക്ക് മെസ്സേജ് അയക്കുമ്പോൾ ഗ്രീൻ ബബിൾ നൽകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2022 അവസാനത്തിലാണ് ഈ ആപ്പ് ആദ്യമായി പുറത്തിറക്കിയത്.
വലിയ ജനപ്രീതി നേടിയ ഈ ആപ്പിന് വലിയൊരു വെയിറ്റിംഗ് ലിസ്റ്റും ഉണ്ടായിരുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വേർതിരിവുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളാണ് ഇതിലേക്ക് കൂടുതലായി ആകർഷിക്കപ്പെട്ടത്.
2023 ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ സൺബേർഡ് സിഇഒ ഡാനി മിസ്രാഹി വ്യക്തമാക്കിയത് ഇങ്ങനെയാണ്: “Bullying is a serious topic that seems to impact Android users of all ages, from teens to adults,” ഒപ്പം അദ്ദേഹം കൂട്ടിച്ചേർത്തു: “I think we can all agree that bullies suck, and if Sunbird can eliminate bullying behaviors to help make the world better, then we are all for it.” ആപ്പിന്റെ സുരക്ഷാ സംവിധാനങ്ങളെയും സ്വകാര്യതയെയും കുറിച്ച് പത്രക്കുറിപ്പിൽ അവകാശവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, സിസ്റ്റത്തിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. തുടർന്ന് 2024-ൽ ബീറ്റ പതിപ്പായി ഇത് വീണ്ടും തിരിച്ചെത്തിയെങ്കിലും പിന്നീട് കാര്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല.
2024 മുതൽ ഇന്നുവരെയുള്ള കാലയളവിൽ സൺബേർഡിന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഐഫോണുകളിലെ ആന്‍ഡ്രോയിഡ് അനുയോജ്യതയിൽ വലിയ മാറ്റങ്ങൾ ആ വർഷം ഉണ്ടായിട്ടുണ്ട്. ആപ്പിൾ കമ്പനി തങ്ങളുടെ ഫോണുകളിൽ RCS പിന്തുണ ലഭ്യമാക്കി.
ഈ മാറ്റം പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള പ്രവർത്തനക്ഷമതയെ ഗണ്യമായി മെച്ചപ്പെടുത്തി. ഈ സേവനം പൂർണ്ണതയിലെത്തിയിട്ടില്ലെങ്കിലും തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഈ പോരായ്മകൾ മുതലെടുക്കാനാണ് സൺബേർഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മിസ്രാഹി പറയുന്നത് ഇങ്ങനെയാണ്: “Reactions, replies, and iMessage’s group features still often fail when an Android phone is in the chat, and Android messages still arrive as green bubbles.” കൂടാതെ, ഐഫോണുകളിൽ സൺബേർഡ് ഉപയോക്താക്കൾ പൂർണ്ണമായ ബ്ലൂ ബബിളുകളായി കാണപ്പെടുന്നു എന്ന ആശയവും കമ്പനി ഉപയോക്താക്കൾക്കായി മുന്നോട്ട് വെക്കുന്നുണ്ട്.
നിലവിൽ തിരിച്ചെത്തിയ സൺബേർഡിന് വെയിറ്റിംഗ് ലിസ്റ്റ് സംവിധാനമില്ല. പ്രതിമാസം $2.99 ഡോളർ നിരക്കിലോ അല്ലെങ്കിൽ വർഷത്തിൽ $24.99 ഡോളർ നൽകിയോ ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
സൺബേർഡിന്റെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്ന് കാലം തെളിയിക്കേണ്ടതുണ്ട്. എങ്കിലും, സന്ദേശമയയ്ക്കൽ സംവിധാനത്തിലേക്ക് മറ്റൊരു മൂന്നാം കക്ഷിയെക്കൂടി ഉൾപ്പെടുത്തുന്നത് ഇപ്പോഴും ഉപയോക്താക്കൾക്ക് വലിയ സുരക്ഷാ ഭീഷണിയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

