കേരള സംസ്ഥാന ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പിക്ക് അധികമായി ഈടാക്കിയിരുന്ന 20 രൂപ നാളെ മുതല്‍ പിരിച്ചെടുക്കില്ല.
ഒഴിഞ്ഞ കുപ്പി തിരികെ നല്കിയാല് തുക മടക്കിനല്കുന്നതായിരുന്നു ഈ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിക്കെതിരെ പൊതുജനങ്ങളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും വലിയ തോതിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍, ഇതുവരെ മദ്യം വാങ്ങിയവര്‍ക്ക് ഈ മാസം 20 വരെ ഒഴിഞ്ഞ കുപ്പികള്‍ തിരികെ നല്കി തുക കൈപ്പറ്റാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഉപഭോക്താക്കളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നതായിരുന്നു പദ്ധതിയുടെ പ്രധാന രീതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

