നേത്രചികിത്സാ രംഗത്തെ മികച്ച ഗവേഷണ നേട്ടങ്ങളും അക്കാദമിക മികവും മുൻനിർത്തി, തമിഴ്നാട് ഒഫ്താല്‍മിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രമുഖ പുരസ്കാരങ്ങൾ മലയാളി ഡോക്ടറായ ഡോ. അനുപമ ജനാര്ദ്ദനന് സ്വന്തം.
കോയമ്പത്തൂരിൽ വെച്ച് സംഘടിപ്പിച്ച തമിഴ്നാട് ഒഫ്താല്‍മിക് അസോസിയേഷന്റെ 73-ാമത് വാര്‍ഷിക സമ്മേളന വേദിയിലാണ് ഈ പുരസ്കാരങ്ങൾ സമ്മാനിച്ചത്. തിരുനെല്‍വേലിയിലെ പ്രശസ്തമായ അരവിന്ദ് ഐ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്മോളജിസ്റ്റായി സേവനം അനുഷ്ഠിച്ചു വരികയാണ് ഡോ.
അനുപമ. പീഡിയാട്രിക് ഒഫ്താല്‍മോളജി, ന്യൂറോ ഒഫ്താല്‍മോളജി എന്നീ പ്രത്യേക ചികിത്സാ വിഭാഗങ്ങളിലാണ് ഇവർ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ളത്.
സമ്മേളനത്തിൽ പ്രശസ്തമായ പുരസ്കാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

