കോട്ടയം: ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുട്ടികൾക്ക് ആശ്വാസവും സന്തോഷവും പകരാൻ വിദ്യാർഥികളുടെ വേറിട്ട സംരംഭം.
മൗണ്ട് കാർമൽ സ്കൂളിലെ ക്യാംപിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കായാണ് ഹോസ്റ്റൽ വിദ്യാർഥികളും വിവിധ സംഘടനകളും ചേർന്ന് മണിക്കൂറുകൾ നീണ്ട വിനോദ പരിപാടികൾ സംഘടിപ്പിച്ചത്.
ഓഗസ്റ്റ് 5 ഉച്ചയ്ക്ക് ശേഷമാണ് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾക്ക് തുടക്കമായത്. സ്കൂൾ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് പുറമെ ജൂനിയർ റെഡ്ക്രോസ് വൊളന്റിയർമാരും ഗൈഡ് വിഭാഗത്തിലെ അംഗങ്ങളും ചേർന്ന് ക്യാംപിലെ കുട്ടികൾക്കായി നൃത്തവും പാട്ടുകളും അവതരിപ്പിച്ചു.
ജനപ്രിയ ഗാനങ്ങൾക്കൊത്ത് ക്യാംപിലുള്ള കുട്ടികളും ഒപ്പം ചേർന്നതോടെ വേദി ആഘോഷനിറവിലായി. കുട്ടികൾക്കായി പ്രത്യേക വീഡിയോ പ്രദർശനവും മറ്റു വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ ക്യാംപിലെത്തി കുട്ടികളെ സന്ദർശിച്ചു.
പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജെയ്ൻ, ലിറ്റിൽ കൈറ്റ് മാസ്റ്റർ പി.ഡി.
ബിന്ദുമോൾ, സിസ്റ്റർ ഷെർലിൻ എന്നിവർ നേതൃത്വം നൽകി. നിലവിൽ 324 പേരാണ് മൗണ്ട് കാർമൽ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത്.
ഇതിൽ 62 കുട്ടികളും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

