സംസ്ഥാനത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധ ജില്ലകളിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട
അടിയന്തര മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്യും. ആറന്മുള, റാന്നി തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കൂടാതെ, കർഷകർക്ക് ഉണ്ടായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.
ദുരിതബാധിത മേഖലകളിൽ നേരിട്ടെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതേസമയം, കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

