കോറോ ഹെൽത്ത് സ്ഥാപനത്തിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയായ ടാൽറോപ്പിലെ പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുന്നു. ലേബർ കമ്മീഷണറുമായി നടത്തിയ ഔദ്യോഗിക ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.
വരുന്ന ഒക്ടോബർ 31ന് മുമ്പായി ജീവനക്കാർക്കുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകുമെന്നാണ് പുതിയ ധാരണ. ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ഈ ചർച്ചയിൽ കമ്പനി പ്രതിനിധികളും ബാധിക്കപ്പെട്ട
ജീവനക്കാരും നേരിട്ട് പങ്കെടുത്തിരുന്നു. അതേസമയം, തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട
കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നവംബർ ആദ്യവാരം വീണ്ടും യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുവരവിനെത്തുടർന്ന് തങ്ങൾ 250 കോടി രൂപയുടെ ‘ഇക്കോ സിസ്റ്റം’ അടച്ചുപൂട്ടി പുതിയ ബിസിനസ് ഘട്ടത്തിലേക്ക് കടക്കുകയാണെന്ന വിശദീകരണമാണ് കമ്പനി നേരത്തെ നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

