കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ജില്ലകളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, ഓറഞ്ച് അലർട്ട് നിലവിലുള്ള ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ചൊവ്വാഴ്ച വൈകീട്ട് സൈറൺ മുഴങ്ങുന്നത്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിലൂടെയാണ് സൈറണുകൾ പ്രവർത്തിപ്പിക്കുക. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് 03.00 നും 03.30 നും ഇടയിലും, ഓറഞ്ച് അലർട്ട് നിലവിലുള്ള ജില്ലകളിൽ വൈകീട്ട് 04.00 നും 04.30 നും ഇടയിലുമായിരിക്കും സൈറണുകൾ മുഴങ്ങുകയെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

