മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ട റോഡിൽ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു.
പ്രദേശത്ത് കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെ മുതലാണ് ജെസിബി ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റോഡിലേക്ക് വലിയ പാറക്കല്ലുകളും മരങ്ങളും കടപുഴകി വീണടിഞ്ഞതിനാൽ മണ്ണുമാറ്റുന്ന ദൗത്യം ഏറെ സമയമെടുക്കുമെന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്സ് സംഘം വ്യക്തമാക്കി.
മണ്ണ് പൂർണ്ണമായി നീക്കം ചെയ്താൽ പോലും റോഡിലെ വാഹനഗതാഗതം സാധാരണ നിലയിലാക്കാൻ കാലതാമസമെടുക്കും. ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
അതേസമയം, മണ്ണിടിച്ചിലിന് ഇടയാക്കിയ സംഭവത്തിൽ ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

