മൂവാറ്റുപുഴ: വീട്ടുമുറ്റത്തുനിന്നും ജാതിക്ക കവരുന്നതിനിടയിൽ അബദ്ധത്തിൽ കൊണ്ടുപോയ സ്കൂട്ടറിന്റെ താക്കോൽ രണ്ടു ദിവസത്തിന് ശേഷം തിരികെ വീട്ടിലെത്തിച്ച് വ്യത്യസ്തനായ മോഷ്താവ്. മൂവാറ്റുപുഴ സ്വദേശി കോളാപ്പറമ്പിൽ ജോയിയുടെ വീട്ടുപറമ്പിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.
ജൂലൈ 29-ന് രാത്രിയിലാണ് ജോയിയുടെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന 2 കിലോയോളം ജാതിക്കയും അത് ഇട്ടിരുന്ന സിമന്റ് ചട്ടിയും മോഷണം പോയത്. എന്നാൽ, ചട്ടിയിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ താക്കോൽ കൂടി കാണാതായതോടെ വീട്ടുകാർ കടുത്ത ബുദ്ധിമുട്ടിലാവുകയായിരുന്നു.
താക്കോലിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജൂലൈ 31-ന് രാവിലെ മുറ്റത്തു കിടന്ന പ്ലാസ്റ്റിക് വള്ളി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർ ആ കാഴ്ച കണ്ടത്.
വള്ളിയുടെ അറ്റത്ത് മോഷ്ടിക്കപ്പെട്ട സ്കൂട്ടറിന്റെ താക്കോൽ സുരക്ഷിതമായി കെട്ടിയിട്ട
നിലയിലായിരുന്നു. ജാതിക്ക കവർന്ന കൂട്ടത്തിൽ അബദ്ധത്തിൽ താക്കോൽ കൂടി ഉൾപ്പെട്ടതാണെന്ന് മനസ്സിലാക്കിയ മോഷ്താവ്, പിന്നീട് ഇത് തിരികെ വീട്ടിലെത്തിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

