പാലാ: റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
ആലപ്പുഴ കാവാലം കല്ലുപുരയ്ക്കൽ വീട്ടിൽ പരേതനായ ശങ്കരൻകുട്ടിയുടെയും അംബികയുടെയും മകനാണ് ശരത് ലാൽ. കൊല്ലംപറമ്പിൽ രാധാകൃഷ്ണന്റെയും മണിയമ്മയുടെയും മകനാണ് നിധിൻ.
പാലാ- പൊൻകുന്നം റോഡിൽ പൈക സിഎസ് കെ പമ്പിന് മുൻപിൽ ഇന്നലെ രാത്രി 8ന് ആണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിച്ചത്.
അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടനടി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂമ്പാനിയിലെ എസ് ആൻഡ് എസ് ക്രെയിൻ സർവീസിലെ ഓപ്പറേറ്റർമാരായി ജോലി ചെയ്തുവരുകയായിരുന്നു അപകടത്തിൽപ്പെട്ട മൂവരും.
മരിച്ചവരുടെ മൃതദേഹങ്ങൾ കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരത് ലാലിന്റെ ഭാര്യ: പ്രിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

