ഉദ്യോഗത്തോടുള്ള ആത്മാർത്ഥതയും അർപ്പണബോധവും കൊണ്ട് മാതൃകയാവുകയാണ് അങ്ങാടിപ്പുറം വൈദ്യുതി സെക്ഷനിലെ ലൈൻമാൻ മുഹമ്മദ് റഫീഖ് (42). പെരിന്തൽമണ്ണ ചാത്തോലിക്കുണ്ടിൽ യൂണിഫോം അഴിച്ചുവച്ച്, നിറഞ്ഞൊഴുകുന്ന തോട്ടിലിറങ്ങി നീന്തി വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രവൃത്തി നാടെങ്ങും പ്രശംസ പിടിച്ചുപറ്റി.
വാർത്ത വ്യാപകമായതോടെ വകുപ്പു മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ചാത്തോലിക്കുണ്ട് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ മുതൽ വൈദ്യുതി മുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫ്യൂസ് പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഷോർട്ട് സർക്യൂട്ട് കാരണം സാധ്യമായില്ല.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തോടിന്റെ മറുകരയിലെ ലൈനിൽ ഓല വീണുകിടക്കുന്ന വിവരം അറിയുന്നത്. തോട്ടി ഉപയോഗിച്ച് തടസ്സം നീക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
തുടർന്ന് യാതൊരു മടിയും കൂടാതെ തോട്ടിലിറങ്ങി നീന്തി മറുകരയിലെത്തി അദ്ദേഹം തടസ്സം നീക്കുകയായിരുന്നു. എംഎൽഎമാരായ നജീബ് കാന്തപുരം, എം.
റഹ്മത്തുല്ല, മഞ്ഞളാംകുഴി അലി തുടങ്ങിയവരും റഫീഖിന്റെ സേവനത്തെ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

