സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ആറന്മുളയും റാന്നിയുമടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നാളെ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
നാളെ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിൽ എത്തിച്ചേരും. പ്രദേശത്ത് മഴയ്ക്ക് താൽക്കാലിക ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല.
പമ്പാനദിയിലെ ജലനിരപ്പ് ഇപ്പോഴും ഉയരുന്നതാണ് ആശങ്കയ്ക്ക് കാരണം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള ഊർജിതമായ രക്ഷാപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
അതിനിടെ, സംസ്ഥാനത്ത് മഴ കനത്ത ജാഗ്രത തുടരാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ 12 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

