തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിയായ 20 കാരിക്കെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് തിരുവല്ലം സ്വദേശിനിയായ യുവതി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
ഇതിനു മുൻപ് യുവതി ഗർഭഛിദ്രത്തിനുള്ള മരുന്നു കഴിച്ചിരുന്നതായാണ് വിവരം. തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് ഇവർ ആശുപത്രി തേടിയെത്തിയത്.
ആശുപത്രിയിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു.
ശുചിമുറിയിൽ വെച്ച് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഇവർ ക്ലോസറ്റിൽ ഉപേക്ഷിക്കുകയാണുണ്ടായത്. ശുചിമുറിയിൽ നിന്ന് പുറത്തെത്തിയ യുവതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ആശുപത്രി ജീവനക്കാർ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി അവിവാഹിതയാണെന്നും ഗർഭിണിയായിരുന്നുവെന്നും ജീവനക്കാർ മനസ്സിലാക്കി. ഉടൻ തന്നെ വിവരം മെഡിക്കൽ കോളേജ് പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ക്ലോസെറ്റ് വെട്ടിപ്പൊളിച്ചാണ് കുഞ്ഞിന്റെ ഭ്രൂണം പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന്റെ പിതാവ് ആരാണെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

