കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നാളെ തിരിക്കും. പ്രധാനമായും പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലാണ് അദ്ദേഹം നേരിട്ടെത്തുന്നത്.
നാളെ ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയും. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഈ വിഷയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കയിരുന്നതാണ്. തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന വേളയിൽ, സർക്കാരായി പ്രളയബാധിതർക്ക് ഒപ്പം തന്നെയുണ്ടാകുമെന്നും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട
വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, അർഹമായ ധനസഹായം നേടിയെടുക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
അടിയന്തര അവധിയും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു സംസ്ഥാനത്ത് മഴ കനത്ത ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ നാളെ സമ്പൂർണ അവധിയും രണ്ട് ജില്ലകളിൽ ഭാഗികമായ അവധിയുമാണ് നൽകിയിട്ടുള്ളത്.
ഏറ്റവും ഒടുവിലായി രാത്രി പത്തുമണിയോടെയാണ് ഇടുക്കി ജില്ലയിലും അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാരാണ് അവധി ബാധകമാക്കിയിരിക്കുന്നത്. ഇതിനുപുറമേ കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് ഉള്ളത്.
കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയെങ്കിലും ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് ഇത് ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു. വയനാട്ടിലാകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.
മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റങ്ങൾ വരുത്തിയതനുസരിച്ച് നാളെ സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നെങ്കിലും പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

