തലസ്ഥാനത്ത് കാപ്പാ കേസിൽ നടപടി നേരിടുന്ന ബിജെപി കൗൺസിലർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അനുകൂലമായി കത്തയച്ച സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ.
ചിത്രയെയാണ് ഔദ്യോഗിക പദവിയിലെ വീഴ്ചയെത്തുടർന്ന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. കാപ്പാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി യാതൊരുവിധ അർഹതയുമില്ലാത്ത ആനുകൂല്യങ്ങൾ തരപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഫയലുകളിൽ അനധികൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ നടപടി കടുത്ത ഔദ്യോഗിക വീഴ്ചയും ഗുരുതരമായ അധികാര ദുർവിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിക്ക് എസ്കോർട്ട് പരോൾ അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായാണ് വകുപ്പിൽ നിന്നും നീക്കങ്ങൾ ഉണ്ടായത്.
നിയമപരമായ തടസ്സങ്ങൾ നിലനിൽക്കെയാണ് ഫയലുകളിൽ കൃത്രിമത്വങ്ങൾ നടന്നിട്ടുള്ളത് എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും കൂടുതൽനടപടികളും തുടരുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

