കൊച്ചിയിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകേതര പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികൾക്ക് നിവേദനം സമർപ്പിച്ചു. പെൻഷൻ തുക വർദ്ധിപ്പിക്കുക, ഫെസ്റ്റ് വെൽ അലവൻസ് അനുവദിക്കുക, ഓണം പ്രമാണിച്ച് ആഗസ്റ്റ് മാസത്തെ പെൻഷൻ തുക മുൻകൂറായി വിതരണം ചെയ്യുക, ആശ്രിതപെൻഷൻ അതാത് കാലത്തെ പെൻഷന്റെ 50 ശതമാനമായി പുനർനിശ്ചയിക്കുക തുടങ്ങിയ അടിയന്തര ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ചാവറ കൽച്ചറൽ സെൻട്രലിൽ വെച്ച് നടന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എയുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്.
സംസ്ഥാന സെക്രട്ടറി പി.ഡി. ശിവരാമൻ, സംസ്ഥാന ട്രഷറർ എം.
സോണി മുത്തു, കേന്ദ്ര കമ്മിറ്റി അംഗം ജോസ് ജെ. നിധിരി എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

