സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചതായി വിമര്‍ശനം. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ഏകോപനവും നടപ്പിലാക്കാൻ ‘നാഥനില്ലാത്ത അവസ്ഥയാണ്’ ഉള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമർശനം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും ദുരന്തങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ പോലും മുഖ്യമന്ത്രി വി ഡി സതീശന് വിസമ്മതിച്ചെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന ആക്ഷേപവും ശക്തമാണ്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ സാഹചര്യം വളരെ മോശമാണെന്നും വിമര്‍ശനമുയരുന്നു.
മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ചടുലമായി പ്രവര്‍ത്തിക്കേണ്ട
സര്‍ക്കാര്‍ സംവിധാനങ്ങളാകെ മരവിപ്പിലാണെന്നും നാഥനില്ലാത്ത അവസ്ഥയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുനന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും ലേഖനത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

