തിരുവനന്തപുരം: പമ്പ് ജീവനക്കാരന് നേരെ യുവാക്കളുടെ ആക്രമണം. തിരുവനന്തപുരം ഉള്ളൂർ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലെ ജീവനക്കാരന് നേരെയായിരുന്നു ആക്രമണം. വൈകിട്ട് 5.30 ഓടെയാണ് സംഭവം
പമ്പിലെത്തിയ യുവാക്കൾ അസഭ്യം പറയുകയും കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നെന്ന് മറ്റ് ജീവനക്കാർ പറയുന്നു. പരിക്കേറ്റ സൂപ്പർവൈസർ രാജേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]