കണ്ണൂർ ജില്ലയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് കോഴി ഫാമിൽ വെള്ളം കയറി വൻ നാശനഷ്ടം. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സൂര്യ പി.ആർ എന്ന സംരംഭകയുടെ കേരള ചിക്കൻ ഫാമിലാണ് വെള്ളം കയറി ദുരന്തമുണ്ടായത്.
സംഭവത്തിൽ വിൽപനയ്ക്ക് തയ്യാറാക്കി നിർത്തിയിരുന്ന 6300 കോഴികളാണ് ചത്തൊടുങ്ങിയത്. കൂടാതെ ഫാമിൽ സൂക്ഷിച്ചിരുന്ന 39 ചാക്ക് കോഴിത്തീറ്റയും വെള്ളത്തിൽ ഒഴുകിപ്പോയിട്ടുണ്ട്.
കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ശാസ്ത്രീയമായി വളർത്തി, പൂർണ്ണ വളർച്ച എത്തിയതിനു ശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരികെ നൽകുന്ന വ്യവസ്ഥയിലാണ് ഈ ഫാം പ്രവർത്തിച്ചിരുന്നത്. തീർത്തും പുതുതായി ആരംഭിച്ച ഈ സംരംഭത്തിലാണ് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് വൻ നാശമുണ്ടായിരിക്കുന്നത്.
അപകടവിവരമറിഞ്ഞ് ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി.
എസ് എന്നിവരടങ്ങിയ ഔദ്യോഗിക സംഘം പ്രദേശം നേരിട്ട് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

