തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ നിന്ന് കടലിൽ പോയി കാണാതായ ഫ്രീമോൻ, വിഴിഞ്ഞത്ത് നിന്ന് കാണാതായ ആന്റണി എന്നിവരുടെ മൃതദേഹങ്ങളാണ് വിവിധയിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. മുതലപ്പുഴയിൽ നിന്ന് 29 കിലോമീറ്റർ അകലെ കണ്ണാന്തുറ തീരത്താണ് ഫ്രീമോൻന്റെ മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തുടർനടപടികൾക്കും ഇൻക്വസ്റ്റിനും ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഫ്രീമോന്റെ കൂടെയുണ്ടായിരുന്ന ഷിജിൻനെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുന്നുണ്ട്.
അതേസമയം, അടിമലത്തുറയിൽ നിന്നാണ് ആന്റണിയുടെ മൃതദേഹം ലഭിച്ചത്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺന് വേണ്ടി നാവികസേനയുടെ ബോട്ടുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

