എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് എന്നാണ് പ്രധാന ആരോപണം.
പണവും അധികാര സ്വാധീനവും ഉപയോഗിച്ചാണ് വെള്ളാപ്പള്ളി കസേര നിലനിർത്തുന്നതെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു. ശ്രീനാരായണ ഗുരുദേവൻ പറഞ്ഞ സത്യവും ധർമ്മവും ഇന്ന് യോഗത്തിൽ പുലരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മ പുരസ്കാരവുമായി ബന്ധപ്പെട്ടും കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്. പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണെന്നും സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്കാണ് അത് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയത് അതിന്റെ മൂല്യം ഇടിച്ചുതാഴ്ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

