തമിഴ് സിനിമാ ലോകത്ത് ഏറ്റവും വലിയ ആരാധകവൃന്ദമുള്ള വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന പ്രഖ്യാപനം കോടമ്പാക്കത്തിന് കനത്ത നിരാശയാണ് സമ്മാനിച്ചത്. സിനിമാമേഖലയെ സംബന്ധിച്ച് അത്രത്തോളം നിര്‍ണായക സ്വാധീനമുള്ള താരമായിരുന്നു അദ്ദേഹം.
ആദ്യം പൊങ്കല്‍ റിലീസായി ജനുവരി 9 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം, സെന്‍സര്‍ ബോര്‍ഡ് തടസ്സങ്ങളെത്തുടര്‍ന്ന് ഒടുവില്‍ ജൂലൈ 23 നാണ് പ്രദര്‍ശനത്തിനെത്തിയത്. ഈ ആറുമാസ കാലയളവിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
എങ്കിലും, ഈ പ്രതിസന്ധികളൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചില്ല. ഉത്തരേന്ത്യയില്‍ പോലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്.
തമിഴ് പതിപ്പ് റിലീസ് ചെയ്ത ദിവസം തന്നെ ജനനായകന്റെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തിയിരുന്നു. ജന്‍ നേതാ എന്ന പേരിലാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്തത്.
ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുപ്രകാരം 10 ദിവസം കൊണ്ട് ജന്‍ നേതാ നേടിയ ഗ്രോസ് കളക്ഷന്‍ 19.86 കോടി രൂപയാണ്. നെറ്റ് കളക്ഷന്‍ 16.48 കോടി രൂപയുമാണ്.
ശനിയാഴ്ചത്തെ കളക്ഷന്‍ വെള്ളിയാഴ്ചത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചയോടെ ചിത്രം 20 കോടി ക്ലബ്ബില്‍ ഇടംപിടിക്കും.
വെറും നാലര കോടി രൂപയ്ക്കാണ് ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ വിതരണക്കാരന് ലഭിച്ച വിഹിതം 8.88 കോടി രൂപയാണ്.
അതുകൊണ്ടുതന്നെ ഹിന്ദി പതിപ്പ് ഇതിനകം തന്നെ വലിയ ലാഭം നേടിയിരിക്കുകയാണ്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എച്ച് വിനോദ് ആണ്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന ചിത്രം, സ്വാഭാവികമായും വിജയിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് കരുത്തുപകരുന്ന രീതിയിലാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് റിലീസ് ചെയ്യാന്‍ സാധിച്ചത്.
അതേസമയം, ചിത്രം തിയറ്ററുകളില്‍ എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്ന യാദൃശ്ചികത ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

