ആഗോള വിപണിയുടെയും നിക്ഷേപകരുടെയും ശ്രദ്ധ മുഴുവൻ ഇപ്പോൾ ഇറാനും യുഎസും തമ്മിലുള്ള സംഘർഷാവസ്ഥയിലാണ്. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പലിശനിരക്കുകൾ മുതൽ ക്രൂഡോയിൽ വില വരെയുള്ള കാര്യങ്ങളിൽ വരും ദിവസങ്ങൾ അതിനിർണായകമാണ്.
എഐ മേഖലയിലെ വിൽപന തുടരുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇറാനെതിരെ ഇസ്രയേലും യുഎസും ചേർന്ന് സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മധ്യസ്ഥരായ പാക്കിസ്ഥാനും തുർക്കിയും വഴി ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിനൊപ്പം നേരിട്ട് ആക്രമണത്തിന് ഇറങ്ങിയില്ലെങ്കിലും ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി തങ്ങളുടെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രയേൽ ആശങ്കപ്പെടുന്നു.
ഇതിന്റെ ഭാഗമായി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എംബസികളിലെ പൗരന്മാ ജാഗ്രത പാലിക്കാൻ യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ലോകത്തിന്റെ ഭാവിയെക്കരുതി ഇറാനു മേൽ നടത്താനിരുന്ന സംയുക്ത ആക്രമണം റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ പദ്ധതികൾ ഉപേക്ഷിക്കാനുമുള്ള കരാറിലെത്താൻ ഇറാൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഇടപെടലുകൾ ഈ തീരുമാനത്തിൽ നിർണായകമായി.
എന്നാൽ അതിവേഗം കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ടിട്ടില്ലാത്ത വലിയ ആക്രമണം നടത്തുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ക്രൂഡോയിൽ വിപണിയിലെ മാറ്റങ്ങൾ കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ക്രൂഡോയിൽ വില ഏകദേശം ഒരു ശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മാർച്ചിനു ശേഷം ക്രൂഡോയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മാസം കൂടിയായിരുന്നു ജൂലൈ.
ഇറാൻ-യുഎസ് സംഘർഷം വീണ്ടും ആരംഭിച്ചതാണ് വില ഉയരാൻ കാരണം. ഹോർമുസിൽ എണ്ണക്കപ്പലുകളെ ഇറാൻ തടഞ്ഞുവെന്ന വാർത്തകൾ ക്രൂഡോയിൽ വിലയെ സ്വാധീനിച്ചു.
ബ്രെന്റ് ക്രൂഡ് ബാരലിന് 1.2 ശതമാനം ഉയർന്ന് 87.93 ഡോളറിലെത്തി. ഡബ്ല്യുടിഐ 84.67 ഡോളറിലും മർബൻ 85.49 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്രമണം മാറ്റിവച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയാൻ സാധ്യതയുണ്ട്. ഓഹരി വിപണിയുടെ ഗതി കഴിഞ്ഞ ജൂലൈ 31ലെ അവസാന വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
166 പോയിന്റ് നേട്ടത്തിൽ സെൻസെക്സ് 78,094.64ലും, 66 പോയിന്റ് ഉയർന്ന് നിഫ്റ്റി 24,383.60ലും എത്തി. പ്രതീക്ഷിച്ചതിലും മികച്ച ആദ്യപാദ ഫലങ്ങളാണ് വിപണിക്ക് കരുത്തായത്.
എങ്കിലും ക്രൂഡോയിൽ വിലയിലെ വ്യതിയാനങ്ങൾ വിപണിക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് തടസ്സമായി നിരീക്ഷകർ വിലയിരുത്തുന്നു. മികച്ച മുന്നേറ്റത്തിന്റെ ഒരുവാരം പിന്നിടുമ്പോൾ ഓഗസ്റ്റിലെ ആദ്യ വ്യാപാര ദിനത്തിനായി വിപണി നാളെ തുറക്കുകയാണ്.
തുടർച്ചയായ രണ്ടു മാസത്തെ നേട്ടം ഓഗസ്റ്റിലും നിലനിർത്താനാകുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകർ. സംഘർഷം വീണ്ടും രൂക്ഷമായാൽ ക്രൂഡോയിൽ വില കുതിച്ചുയരുകയും അത് വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
അതിനാൽ നാളത്തെ വ്യാപാരം ജാഗ്രതയോടെയായിരിക്കും ആരംഭിക്കുക. അതേസമയം, ഇരുരാജ്യങ്ങളും സമാധാന കരാറിലെത്തിയെന്ന വാർത്തകൾ വിപണിക്ക് പുതിയ ഉണർവ് നൽകിയേക്കാം.
ഇതിനുപുറമേ, യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം, യുഎസ് തൊഴിൽ കണക്കുകൾ, ഫെഡ് റിസർവിന്റെ സാമ്പത്തിക വിലയിരുത്തലുകൾ എന്നിവയും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കും. ഫെഡ് റിസർവിന്റെ പലിശ നയത്തെക്കുറിച്ചുള്ള സൂചനകൾ ഇതിലൂടെ ലഭ്യമാകും.
ആർബിഐ യോഗവും പ്രധാന കമ്പനികളുടെ ഫലങ്ങളും നാളെ മുതൽ മൂന്നു ദിവസത്തേക്ക് റിസർവ് ബാങ്കിന്റെ പണനയ യോഗം ആരംഭിക്കുകയാണ്. യോഗത്തിന്റെ തീരുമാനങ്ങളും ഗവർണറുടെ നിരീക്ഷണങ്ങളും ഓഗസ്റ്റ് അഞ്ചിന് പുറത്തുവരും.
ഈ സാഹചര്യത്തിൽ വിപണി ജാഗ്രത പാലിക്കാൻ സാധ്യതയുണ്ട്. പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെങ്കിലും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഗവർണറുടെ വിലയിരുത്തലുകൾ നിർണായകമാണ്.
കൂടാതെ, എയർടെൽ, ഒഎൻജിസി, എസ്ബിഐ, എൽഐസി തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഒന്നാം പാദ ഫലങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഇത് അതത് മേഖലകളിലെ ഓഹരികളിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കും.
ഡിമാൻഡ് ട്രെൻഡുകളെക്കുറിച്ചും ഭാവി വളർച്ചയെക്കുറിച്ചുമുള്ള ഈ കമ്പനികളുടെ പ്രവചനങ്ങളും വിപണിക്ക് പ്രധാനമാണ്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ഈ വർഷത്തെ പതിവ് രീതികൾ മാറ്റിമറിച്ച് വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങുന്നവരായി മാറി.
കഴിഞ്ഞ നാലു ദിവസങ്ങളിലും വിദേശ നിക്ഷേപകർ തുടർച്ചയായി വാങ്ങലുകൾ നടത്തിയിട്ടുണ്ട്. അവസാന വ്യാപാരദിനം 277.48 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇവർ നടത്തിയത്.
മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ ഓഹരി വിൽപനയുടെ അളവ് കുറഞ്ഞതായും വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥിതിയിലുള്ള വിശ്വാസമാണ് വിദേശ നിക്ഷേപകരുടെ ഈ തിരിച്ചുവരവിലൂടെ പ്രകടമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

