ന്യൂഡൽഹി ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വിഡിയോയെ പരിഹസിച്ച് സിജെപി സ്ഥാപകൻ.
മോദിയുടെ വിഡിയോയ്ക്ക് താഴെയാണ് അഭിജീത് ദിപ്കെ പരിഹാസ കമന്റ് രേഖപ്പെടുത്തിയത്. തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയവരോട് ക്ഷമിക്കുന്നു എന്ന് കഴിഞ്ഞ ദിവസം മോദി പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു.
പിന്നാലെയാണ് അഭിജീത് മറുചോദ്യവുമായി എത്തിയത്. ‘റീലിലൂടെ ക്ഷമിക്കുക മാത്രമാണോ ചെയ്യുക, അതോ അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമോ?’ എന്നാണ് ദീപകെയുടെ കമന്റ്.
മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പെൺകുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കളോട് ക്ഷമിക്കുന്നു എന്നു പറഞ്ഞ് മോദി വിഡിയോ പങ്കുവെച്ചത്.
അതിനിടെ, അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കേസെടുത്ത പെൺകുട്ടി ഇന്ന് മാപ്പ് പറയുകയും ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നീറ്റ് ചോദ്യച്ചോർച്ച വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം സിജെപി ശക്തമാക്കി.
ചില സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും അതല്ല അവസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

