സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 01 തിയതിയിലെ കണക്കുകൾ പ്രകാരം ഗ്രാമിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി നിരക്ക് 13,220 രൂപയായി താഴ്ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2350 രൂപയുമാണ് വിപണി വില.
യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതും ഇറാന്-അമേരിക്ക സംഘര്‍ഷം തുടരുന്നതും ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യയിലേക്ക് ടണ്‍ കണക്കിന് സ്വര്‍ണമാണ് വര്‍ഷം തോറും ഇറക്കുമതി ചെയ്യുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ സ്വാഭാവികമായും കേരള വിപണിയിലും പ്രകടമാകാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

