ഇടയപ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പുലമല സാബുവിന്റെ വീട്ടുമുറ്റത്തുനിന്നാണ് പത്തടി നീളവും പതിനഞ്ച് കിലോഗ്രാം തൂക്കവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്.
ഇര വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പാമ്പിനെ അയൽവാസിയായ ചീരംകുളം സലാം സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് വാർഡംഗം വി.
രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പാമ്പിനെ ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇടയിരിക്കപ്പുഴ, മൂക്കൻപാറ മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മൂക്കൻപാറയിൽവെച്ച് എട്ടടിയോളം നീളമുള്ള മറ്റൊരു പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയിരുന്നു. തുടർന്ന് അമ്മയെ കൂട്ടിയെത്തിയ ശേഷമാണ് കുട്ടി സ്കൂളിലേക്ക് യാത്ര തിരിച്ചത്.
ഇതിന് തൊട്ടടുത്ത ദിവസം രാത്രി ഈ വഴിയേ യാത്ര ചെയ്ത ബൈക്ക് യാത്രികരും റോഡിൽ പെരുമ്പാമ്പിനെ കണ്ടിരുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ തോടുകളിലൂടെയും വെള്ളപ്പൊക്കത്തിലും ഒഴുക്കിൽപെട്ട് ‘ഇന്ത്യൻ റോക്ക് പൈത്തൺ’ വിഭാഗത്തിൽപ്പെട്ട
പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്താൻ സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പുരയിടങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകളെ കണ്ടാൽ യാതൊരു കാരണവശാലും ഉപദ്രവിക്കാതെ ഉടൻതന്നെ അധികൃതരെ വിവരമറിയിക്കണമെന്നും വനംവകുപ്പ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

