കേരള കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബിഹാറുകാരനാണെന്നു പരിചയപ്പെടുത്തുന്ന മായങ്ക് കുമാർ എന്ന വ്യക്തിയാണ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
‘എന്റെ സ്വന്തം ബിജെപി സർക്കാർ അവഗണിച്ചു. കേരള സർക്കാരിലോ മറ്റേതെങ്കിലും ഐടി സ്ഥാപനത്തിലോ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.
ഈ സന്ദേശം കോൺഗ്രസ് സർക്കാരിൽ എത്താൻ ആഗ്രഹിക്കുന്നു.’ എന്ന വാചകങ്ങൾ അടങ്ങിയ പോസ്റ്ററാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇന്നലെയാണു വെബ്സൈറ്റിൽ ഈ കടന്നുകയറ്റമുണ്ടായത്.
സൈറ്റ് ഹാക്ക് ചെയ്തെങ്കിലും മറ്റു വിവരങ്ങളൊന്നും ചോർത്തിയിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട
വിവരങ്ങൾ മായങ്ക് കുമാർ തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കേരള ഘടകമെന്നു തെറ്റിദ്ധരിച്ചാകാം ഇയാൾ സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സൈറ്റിൽ മറ്റു തകരാറുകൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. വെബ്സൈറ്റിലെ അനധികൃത പോസ്റ്റ് മീഡിയ കോഓർഡിനേറ്റർ ബിനു ചെങ്ങളം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് ഉടൻതന്നെ നീക്കം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

