കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതുമായി ബന്ധപ്പെട്ട
വിവാദങ്ങളില്‍ പ്രതികരണവുമായി മേയര്‍ വി.വി. രാജേഷ് രംഗത്ത്.
പൗണ്ടുകടവ് കൗണ്‍സിലര്‍ സുധീഷിനെ പണം നല്കി വിലയ്ക്കെടുത്തു എന്ന തരത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഈ ആരോപണങ്ങള്‍ യാതൊരുവിധ അടിസ്ഥാനവുമില്ലാത്തതാണെന്ന് വി.വി.
രാജേഷ് വ്യക്തമാക്കി. കൗണ്‍സിൽ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍ ശ്രീകുമാര്‍ വിട്ടുനിന്നത് പണം വാങ്ങിയിട്ടാണോ എന്നും മേയര്‍ തിരിച്ചടിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിലേക്ക് കൗണ്‍സിലര്‍ സുഗതന് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. പൊലീസ് സുരക്ഷയോടെയുള്ള പരോളില്‍ കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഈ പശ്ചാത്തലത്തിലാണ് ഭരണപക്ഷത്തിന്റെയും മേയറുടെയും വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

