ബെംഗളൂരുവിൽ കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ രൂക്ഷമാകുന്നതിനിടയിൽ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കർശന നിലപാടുമായി വിവിധ കന്നട
സംഘടനകൾ രംഗത്ത്. തമിഴ്നാട്ടിലേക്ക് ജലം വിട്ടുനൽകില്ലെന്ന് വ്യക്തമാക്കാതെ ബെംഗളൂരുവിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ വിമാനത്താവളത്തിൽ തടയുമെന്നുമാണ് സംഘടനകളുടെ മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ, വരുന്ന ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ, കർണാടക – തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച തൽക്കാലത്തേക്ക് മാറ്റിവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായുള്ള ചർച്ച ഇപ്പോൾ വേണ്ടെന്നാണ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ എടുത്ത തീരുമാനം.
നിശ്ചയിച്ചതുപോലെ തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തേണ്ടതില്ല എന്ന് വിജയ്യോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങൾ തമിഴ്നാട്ടുമായി ചർച്ച നടത്താൻ അനുയോജ്യമല്ലെന്നും, അതിനാൽ സന്ദർശനം നീട്ടി വെക്കണമെന്നും ഡി കെ ശിവകുമാർ അറിയിക്കും.
കന്നട സംഘടനകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ജലതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിലുള്ള സർക്കാരിന്റെ അടുത്ത ഔദ്യോഗിക നിലപാട് സർവകക്ഷി യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

