പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച സാഹചര്യത്തിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാൽ, കൺവീനറുടെ ആ പരാമർശം അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ മറുപടി നൽകിയതാകാം എന്നായിരുന്നു ഇക്കാര്യത്തിൽ പി.കെ.
കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകളും വിവരങ്ങളും പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
പി.എം ശ്രീ വിഷയം യു.ഡി.എഫ് യോഗം ചർച്ച ചെയ്തപ്പോൾ ഞങ്ങൾ വേറൊരഭിപ്രായം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

