നാലു പതിറ്റാണ്ടിലേറെ നീണ്ട അലച്ചിലിനും കാത്തിരിപ്പിനും ഒടുവിൽ സ്വന്തം ഭൂമി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കെ.ആർ ഉത്തമൻ.
‘ഇപ്പോൾ അമ്മയെക്കുറിച്ച് ആലോചിക്കുമ്പോൾ കണ്ണ് നിറയും…പാവം അത്രയും ആഗ്രഹിച്ചതാണ് ആ ഭൂമി’ എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചത്. റാണിക്കായലിൽ സ്ഥിതി ചെയ്യുന്ന ഉത്തമന്റെ ഭൂമി, വെള്ളം താഴുന്ന മുറയ്ക്ക് വരുന്ന ഡിസംബറിൽ അളന്നു നൽകാമെന്നാണ് അധികൃതരുടെ ഉറപ്പ്.
നീണ്ട 28 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് കാണാമറയത്തായിരുന്ന 70 സെന്റ് ഭൂമി ഒടുവിൽ അധികൃതർ കണ്ടെത്തിയത്.
കുട്ടനാട് തഹസിൽദാർ പി.കെ.സൗമ്യ, എൽആർ തഹസിൽദാർ കെ.സുരേഷ് ബാബു, ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ എസ്.സജു, കൈനകരി വടക്ക് വില്ലേജ് ഓഫിസർ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിർണായക കണ്ടെത്തലുണ്ടായത്. ഉടൻ തന്നെ പാടശേഖര സമിതി ഭാരവാഹികളും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് ഉത്തമനെ റാണിക്കായൽ പാടശേഖരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
ഭൂമി കൃത്യമായി എവിടെയാണെന്ന് ഉത്തമന് കാണിച്ചുകൊടുക്കുമെന്ന് തഹസിൽദാർ പി.കെ.സൗമ്യ വ്യക്തമാക്കിയിട്ടുണ്ട്. 1998-ൽ ചേർത്തലയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അന്നത്തെ റവന്യു മന്ത്രി കെ.ഇ.ഇസ്മായിൽ ആണ് ഉത്തമന്റെ അമ്മ ചിന്നയ്ക്ക് ഇതിനുള്ള പട്ടയം കൈമാറിയത്.
കൈനകരി വടക്ക് വില്ലേജിലെ സബ് ഡിവിഷൻ നമ്പർ 9-ൽ ഉൾപ്പെടുന്ന സർവേ നമ്പർ 151-ലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്ഥലം അളന്നു നൽകുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇതിനിടെ പത്ത് വർഷം മുൻപ് ചിന്ന അന്തരിക്കുകയും ചെയ്തു. പഴകി ഉപയോജ്യശൂന്യമായ ആ പട്ടയ രേഖയുമായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു പിന്നീട് ഉത്തമൻ.
പലയിടത്തുനിന്നും കടുത്ത അവഗണനയും പരിഹാസവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ‘സർക്കാരിന്റെ നേതൃത്വത്തിൽ കൃഷി നടക്കുന്ന സ്ഥലമാണത്.
ഇത്രയും വർഷം ലാഭവിഹിതം ഉടമകൾക്കു കൊടുക്കുന്നുണ്ടായിരുന്നു. ഇതുവരെ പണമൊന്നും കിട്ടിയില്ലെങ്കിലും ഇപ്പോഴെങ്കിലും ഭൂമി കിട്ടിയല്ലോ.
അതുതന്നെ വലിയ കാര്യം’ എന്ന് അദ്ദേഹം ആശ്വാസത്തോടെ പറഞ്ഞു. ‘വസ്തു അളന്നു കൊടുക്കുമ്പോൾ വിളിപ്പിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
ഞങ്ങൾ അത് വിശ്വസിച്ചു. അതുണ്ടായില്ല.
സ്ഥലം അളന്നു കിട്ടാനായി വിവിധ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി മുഖ്യമന്ത്രിക്കും കലക്ടർക്കും വില്ലേജ് ഓഫിസിലുമെല്ലാം അപേക്ഷ കൊടുത്തു. ഒരു തവണ കുട്ടനാട് താലൂക്ക് ഓഫിസിൽ നിന്ന് വിളിപ്പിച്ചപ്പോൾ അസി.
തഹസിൽദാരുമായി സംസാരിച്ചു. അവർ അന്നു പറഞ്ഞത് ഭൂമി തേടിയുള്ള ശ്രമം അങ്ങ് ഉപേക്ഷിച്ചേക്ക് എന്നാണ്.
എന്നാൽ പിന്നെ പട്ടയം കത്തിച്ചു കളയട്ടെ എന്ന് ഞാനും ചോദിച്ചു. അത്രയും വിഷമം ഉണ്ടായിരുന്നു.
വീണ്ടും മന്ത്രിമാരെയും കലക്ടർമാരെയും കണ്ടെങ്കിലും അവരൊക്കെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഞങ്ങളുടെ വിഷമം ആരും മനസ്സിലാക്കിയില്ല’ എന്നും കെ.ആർ ഉത്തമൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

