ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലെ യാത്രാതടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി, എരുമേലി മൂക്കൻപെട്ടിയിൽ നാട്ടുകാർ പണം സമാഹരിച്ച് വിലയ്ക്ക് വാങ്ങിയ സ്റ്റേഷനറിക്കട പൊളിച്ചുമാറ്റാൻ തുടങ്ങി.
മൂക്കൻപെട്ടി– കോരൂത്തോട് –മുണ്ടക്കയം റോഡ്, എയ്ഞ്ചൽവാലി റോഡ്, കണമല റോഡ് എന്നിവ സംഗമിക്കുന്ന മൂക്കൻപെട്ടി ജംക്ഷനിലെ എയ്ഞ്ചൽവാലി റോഡ് വളവിലുണ്ടായിരുന്ന കടയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്. പഞ്ചായത്ത് അംഗങ്ങളായ ടോം കാലാപറമ്പിൽ, പി.എസ്.സുരണ്യ, ത്രേസ്യാമ്മ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള തുക സമാഹരിച്ചത്.
പുറമ്പോക്കു ഭൂമിയിലുള്ള ഈ കടയും സ്ഥലവും വാങ്ങുന്നതിനും, പിന്നീട് ഇവിടെ കോൺക്രീറ്റ് ചെയ്ത് റോഡ് വീതികൂട്ടുന്നതിനുമായി മൂന്ന് വാർഡുകളിൽ നിന്നായി ആകെ 1.90 ലക്ഷം രൂപയാണ് നാട്ടുകാർ സ്വരൂപിച്ചത്. ഇതിൽ കട
ഉൾപ്പെടുന്ന സ്ഥലത്തിന് 1.70 ലക്ഷം രൂപ നൽകിയ ശേഷമാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. ബാക്കി വരുന്ന 20,000 രൂപ കട
പൂർണമായി നീക്കം ചെയ്തതിനുശേഷം റോഡ് നവീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇവിടെ വർഷങ്ങളായി സ്റ്റേഷനറി കട
നടത്തിയിരുന്ന രവി– മണിയമ്മ ദമ്പതികളെ ജനപ്രതിനിധികൾ തന്നെ ഇടപെട്ട് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുറമ്പോക്കിലായതിനാൽ ഔദ്യോഗികമായി പട്ടയമില്ലാത്ത ഈ കട
പണം നൽകി ഏറ്റെടുക്കുന്നതിന് സർക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. റോഡിനോട് ചേർന്നുനിൽക്കുന്ന ഈ കെട്ടിടം കാരണം ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.
പലപ്പോഴും ബസുകൾ ഒന്നിലേറെ തവണ റിവേഴ്സ് എടുത്ത ശേഷമാണ് ഈ വളവ് തിരിഞ്ഞുപോയിരുന്നത്. കൂടാതെ, എതിർദിശയിൽ നിന്നുള്ള കാഴ്ച മറയുന്നത് ഇവിടെ പതിവായി അപകടങ്ങൾക്കും കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകനായ പി.എ. ചാക്കോ പുളിക്കയിൽ കട
വിലയ്ക്ക് വാങ്ങി ജംക്ഷൻ വികസിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി എന്നീ പഞ്ചായത്ത് വാർഡുകളുടെ സംഗമസ്ഥാനമായതിനാൽ, ഈ വാർഡുകളിലെ ജനപ്രതിനിധികൾ ചേർന്ന് പ്രത്യേക റോഡ് വികസന സമിതി രൂപീകരിച്ചാണ് നടപടികൾ ഏകോപിപ്പിച്ചത്.
കടയുടെ ഉടമയായ വാലേൽ വി.വി.കരുണാകരനുമായി നടത്തിയ ചർച്ചയിൽ 1.7 ലക്ഷം രൂപയ്ക്ക് കട വിട്ടുനൽകാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു.
തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വീടുകൾ കയറി നടത്തിയ ധനസമാഹരണത്തിലൂടെയാണ് ആവശ്യമായ 1.9 ലക്ഷം രൂപ കണ്ടെത്തിയത്. ഇതിൽ നിശ്ചിത തുക കൈമാറിയതോടെയാണ് കട
നാട്ടുകാരുടെ പൊതുവിലുള്ള ഉടമസ്ഥതയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

