തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. പദ്ധതിക്കെതിരെ ലീഗ് അണികൾക്കും വിവിധ മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിൽ നേതൃത്വം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
എന്നാൽ നിയമപരമായി പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന ന്യായീകരണമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളും സിലബസും സംസ്ഥാന സർക്കാരിന് തന്നെ തീരുമാനിക്കാനാകണം എന്ന നിർണായക ഉപാധി വയ്ക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഇതുസംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭ ഉപസമിതി യോഗം ചേരും. മുൻപ് ഒപ്പുവെച്ച പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ ഉറച്ചുനിൽക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിൽ സർക്കാരിന് ആവശ്യമായ ഇളവുകൾ എന്തെല്ലാമാണെന്ന കാര്യത്തിൽ മന്ത്രിസഭ ഉപസമിതി ഔദ്യോഗികമായി അന്തിമ തീരുമാനമെടുക്കും. അതേസമയം, ഈ വിഷയത്തെ ചൊല്ലി മുന്നണിയിലും അതൃപ്തികൾ പുകയുന്നുണ്ട്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിലും ഭിന്നതകളും പ്രശ്നങ്ങളും ഉരുണ്ടുകൂടുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

