പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു ഉന്നതതല യോഗം ചേർന്നത്.
പ്രദേശത്ത് കഴിയുന്ന മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ കർശന നിർദേശം നൽകി. നിലവിലുള്ള സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനായി ഒരു ഏകീകൃത സംവിധാനം രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതിനുപുറമെ, നാവികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൃത്യസമയത്ത് വിവരങ്ങൾ ലഭ്യമാക്കാനും, ആവശ്യമായ സഹായങ്ങളും കൗൺസിലിംഗും ഉറപ്പാക്കാനുമുള്ള പ്രത്യേക സംവിധാനം നടപ്പിലാക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി. രാജ്യത്ത് പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം പരമാവധി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം എടുത്തുപറഞ്ഞു.
സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

