തീയേറ്ററുകളിൽ വലിയ വിജയം നേടിയ ‘ബാലൻ: ദി ബോയ്’ എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഇൻഡസ്ട്രിയിൽ വലിയ ചലനങ്ങളുണ്ടാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം ജൂൺ 19 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
റിലീസ് ചെയ്ത ദിവസം മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നിവയുടെ സംവിധായകനായ ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയതോടൊപ്പം ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. നാളെ മുതൽ സീ 5 (ZEE5) പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്.
പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ചപ്പോഴും ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചുകൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം, എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

