പ്രവേശം ലഭിക്കാത്തതിൽ മനംനൊന്ത് മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത വിദ്യാർഥിക്ക് നിയമനടപടി ഒഴിവാക്കി പകരം പുതിയൊരു അവസരം നൽകാൻ അധികൃതർ ആലോചിക്കുന്നു. ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനം തേടിയെങ്കിലും വിദ്യാർഥിക്ക് അഡ്മിഷൻ ലഭിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകളുടെ നിയന്ത്രണം ഇയാൾ കൈക്കലാക്കിയത്.
തുടർന്ന് ഹാക്ക് ചെയ്ത വെബ്സൈറ്റിൽ വിദ്യാർഥി ഒരു സന്ദേശവും പങ്കുവെച്ചു. “സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു, എനിക്ക് വേണ്ടത് ഒരു ന്യായമായ അവസരം മാത്രമാണ്“ എന്ന സന്ദേശമായിരുന്നു ഐഐടി-കെ വെബ്സൈറ്റിൽ വിദ്യാർഥി പരസ്യപ്പെടുത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരമായി വിദ്യാർഥിയുടെ പ്രതിഭയും സാഹചര്യങ്ങളും പരിഗണിച്ച് പ്രവേശനത്തിനായി മറ്റൊരു അവസരം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

