കോട്ടയം: കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും യുവ ടൂറിസം ക്ലബ്ബിന്റെയും സംയുക്ത സഹകരണത്തോടെ കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ അഗ്രികൾചർ ബിരുദ വിദ്യാർഥികൾ കർഷക ക്യാംപ് (പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ ക്യാംപ്) വിജയകരമായി സംഘടിപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഔദ്യോഗിക പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ അധ്യക്ഷത വഹിച്ചു.
കാർഷിക പ്രായോഗിക പരിശീലന പരിപാടിയുടെ ഭാഗമായി കുമരകം മേഖലയിലെ വിവിധ കൃഷിയിടങ്ങൾ വിദ്യാർഥികൾ നേരിട്ട് സന്ദർശിക്കുകയും, കർഷകരുടെ കാർഷിക പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കുകയും ചെയ്തു. ക്യാംപിന്റെ ഭാഗമായി റിസോഴ്സ് മാപ്പിങ്, സോഷ്യൽ മാപ്പിങ്, മെട്രിക്സ് റാങ്കിങ്, സമയ രേഖ, സീസണൽ കലണ്ടർ, വെൻ ഡയഗ്രം തുടങ്ങിയ ആധുനിക വിലയിരുത്തൽ രൂപരേഖകൾ തയാറാക്കി കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. കരിഷ്മ സെബാസ്റ്റ്യൻ, കുമരകം കൃഷി ഓഫിസർ ആൻ സ്നേഹ, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ പോൾജിത് ജോമിൻ, ലായേൽ ഷൈജു, ക്ലബ് അംഗങ്ങളായ അജിത്, ഐശ്വര്യ, ആദർശ് എന്നിവർ ക്യാംപിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രദേശത്തെ നിരവധി കർഷകരാണ് ഈ ക്യാംപിൽ സജീവമായി പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

