സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ഊർജിതമാക്കിയിരിക്കുന്ന ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തണ്ടർ’ ഭാഗമായി കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വിൽപന ലക്ഷ്യമിട്ട് കടത്തുകയായിരുന്ന 2.142 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് അവിടനല്ലൂർ ഓച്ചുമ്മൽ വീട്ടിൽ അതുൽ ദീപുവിനെ (27) ബാലുശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പാത്തിപ്പാറയിൽ വെച്ചാണ് പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ വളഞ്ഞുപിടികൂടിയത്.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വ്യാപക പരിശോധന. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർ പി.കെ.ജിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഇ.വിനയ, സിഇഒ ഡ്രൈവർ വിനുരാജ്, ഇന്റലിജൻസ് ബ്യൂറേയിലെ പ്രിവന്റീവ് ഓഫിസർ പി.കെ.സബീറലി, ഡെപ്യൂട്ടി കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.പി.ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.അജിത്ത്, പി.എസ്.അഷിൽദ്, പി.പി.ജിത്തു എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

