തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുടെ കൊറിയർ, കാർഗോ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്.
ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള Singu സൊല്യൂഷൻസ് എന്ന ഏജൻസിക്കായിരുന്നു നിലവിൽ കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നത്. സേവനവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി.
നിലവിൽ കൊറിയർ ബുക്കിംഗ് നടപടികൾ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടാണ് കൊറിയർ സർവീസ് നടത്തിയിരുന്നതും മികച്ച വരുമാനം നേടിയിരുന്നതും.
എന്നാൽ, സേവനം കൂടുതൽ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിന്നീട് നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറിയത്. കൊറിയർ സർവീസിന്റെ നടത്തിപ്പിനായി പുതിയ ടെൻഡർ ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കെഎസ്ആർടിസി അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

