തിരുവനന്തപുരം: കരമന നീലകണ്ഠശിവൻ സംഗീതസഭാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 51-ാമത് ആരാധന സംഗീതോത്സവത്തിന്റെ ഭാഗമായി സമാധി-ഫൗണ്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് സി.എസ്. സജീവ് അവതരിപ്പിച്ച സംഗീതക്കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട
അനുഭവമായി മാറി. ശങ്കരാഭരണം രാഗത്തിലുള്ള അടതാള വർണത്തോടെയാണ് കച്ചേരിക്ക് തുടക്കമായത്.
തുടർന്ന് ഹംസധ്വനി രാഗത്തിലുള്ള തുളസീവനം കൃതിയായ ‘ഭജാമഹം ശ്രീ വിനായകം’ അദ്ദേഹം സദസ്സിൽ ആലപിച്ചു. നീലകണ്ഠശിവന്റെ സുരുട്ടി രാഗത്തിലുള്ള ‘ഉന്നതവിരെ വേരില്ലെ’’, രീതിഗൗള രാഗത്തിലുള്ള ‘ശിവാനന്ദം ബ്രഹ്മാനന്ദം’ തുടങ്ങിയ കൃതികളുടെ അവതരണം സംഗീതപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി.
സംഗീത കച്ചേരിയിലെ മുഖ്യ ഇനമായി മാറിയത് ത്യാഗരാജ സ്വാമികളുടെ ശങ്കരാഭരണം രാഗത്തിലുള്ള പ്രശസ്തമായ ‘എന്തുകു പെദല’ എന്ന കൃതിയായിരുന്നു. പ്രഗത്ഭരായ കലാകാരന്മാരുടെ പക്കമേളത്തോടെയാണ് കച്ചേരി അരങ്ങേറിയത്.
വർഷങ്ങൾക്ക് ശേഷം പ്രശസ്ത മൃദംഗ വിദ്വാൻ യെല്ല വെങ്കിടേശ്വര റാവു തിരുവനന്തപുരത്തിലെ ഒരു കച്ചേരിക്കായി എത്തിയെന്നത് ഇത്തവണത്തെ സംഗീതോത്സവത്തിന്റെ പ്രധാന പ്രത്യേകതയായി മാറി. അദ്ദേഹത്തോടൊപ്പം ആനന്ദ് ജയറാം വയലിനിലും, വാഴപ്പള്ളി കൃഷ്ണകുമാർ ഘടത്തിലും മികച്ച രീതിയിൽ അകമ്പടി സേവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

