വടകരയിൽ ലക്ഷങ്ങളുടെ എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരു ഡെലിവറി ബോയ് കൂടി കസ്റ്റഡിയിലായി. ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.
ലഹരി വസ്തുക്കൾ വാങ്ങാനെത്തുന്നവരിൽ നിന്നും പണം സ്വീകരിക്കുന്നതിനായി ജിജിലിന്റെ ഗൂഗിൾ പേ ക്യൂആർ കോഡ് സ്കാനർ ആണ് ഉപയോഗിച്ചിരുന്നത്. നിലവിൽ മൂന്ന് അധ്യാപികമാർ ഉൾപ്പെടെ നാല് പേരാണ് ഈ കേസിൽ അറസ്റ്റിലായിട്ടുള്ളത്.
പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെ ചൊവ്വാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.
തുടർനടപടിയുടെ ഭാഗമായി പ്രതിയെ ആദ്യം വടകര എസ്പി ഓഫീസിലെത്തിച്ചു. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുമായി കേസ് വടകര സൈബർ സെല്ലിലേക്ക് കൈമാറി.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പ്രതിയുടെ അക്കൗണ്ടിലൂടെ ഒരു കോടി രൂപയോളം കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നിർണായക പുരോഗതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

