കോഴിക്കോട് ജില്ലയിലെ വടകരയിലുണ്ടായ എംഡിഎംഎ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ് ആണ് പിടിയിലായത്.
ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ കേസിൽ നേരത്തെ ഒരു അധ്യാപികയും അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററും കോഴിക്കോട് ആവള കുട്ടോത്ത് സ്വദേശിനിയുമായ നീഷ്മയാണ് ഇതിനുമുമ്പ് പിടിയിലായത്.
ഇവരിൽ നിന്ന് കോടികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബിആര്‍സിയിലെ മറ്റ് ജീവനക്കാരിലേക്കും പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കണ്ണൂര്‍ റേഞ്ച് ഡിഐജി നാളെ വടകര സന്ദർശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

