രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് ട്വന്റി 20 പാർട്ടിയിൽ നിന്നും അഖിൽ മാരാർ രാജിവെച്ചു. പാർട്ടി മുഖ്യ രക്ഷാധികാരി സാബു എം ജേക്കബുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വത്തിൽ നിന്നും തനിക്ക് വഞ്ചന നേരിടേണ്ടി വന്നുവെന്ന് അഖിൽ മാരാർ വ്യക്തമാക്കി.
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് നേതൃത്വം കബളിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. “കൊട്ടാരക്കരയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഞാൻ വരുമെന്നൊക്കെ വാർത്തകൾ വന്നിരുന്നു.
അത് എന്റെ ഒരു ആഗ്രഹമായിരുന്നു. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നുള്ളതല്ല, എന്റെ നാട്ടിൽ ഇന്നലെകളിൽ, എന്റെ മുന്നിൽ ബുദ്ധിമുട്ട് അനുഭവിച്ച ജനതയ്ക്ക് വേണ്ടി വേണ്ടി” പ്രവർത്തിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

