കാന്‍സര്‍ രോഗത്തോടുള്ള പോരാട്ടത്തിനിടയിലും വ്യക്തിജീവിതത്തില്‍ തേടിയെത്തിയ ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ച് രേണു സുധി. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷമാണ് അവര്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്.
“നമുക്ക് യുട്യൂബ് പ്ലേ ബട്ടൺ കിട്ടി. എന്റെ ലൈഫിൽ ഏറ്റവും വലിയ ഒരു സന്തോഷമാണ്.
അപ്രതീക്ഷിതമായിട്ടാണ് പ്ലേ ബട്ടൺ കിട്ടുന്നത്. ഇത്ര പെട്ടെന്ന് എനിക്ക് പ്ലേ ബട്ടൺ കിട്ടുമെന്ന് ഞാന്‍ കരുതിയില്ല.
എന്റെ സബ്സ്ക്രൈബേഴ്സിന് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും മനസിന്റെ വലിയ നന്മയാണ് ഈ ഒരു പ്ലേ ബട്ടൺ എനിക്ക് കിട്ടാന്‍ കാരണമായത്”, എന്ന് രേണു സുധി യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. “എന്റെ രണ്ടാമത്തെ കീമോ കഴിഞ്ഞു.
ഞാൻ രണ്ടാഴ്ചയായി വളരെയധികം ദുഃഖത്തിലും പ്രയാസത്തിലും ഒക്കെയാണ്, നിങ്ങൾക്കറിയാം. കീമോ കഴിഞ്ഞുള്ള അവസ്ഥ അനുഭവിച്ചവര്‍ക്ക് അറിയാം.
ആ ഒരു അവസ്ഥയിൽ നിന്ന് നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ തിരിച്ചുവന്നത്”, എന്നാണ് അവര്‍ കൂട്ടിച്ചേര്‍ത്തത്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് ഒപ്പമുള്ള സഹോദരി രമ്യയും വിശദീകരിച്ചു.
“31-ാം തീയതിയാണ് അവളുടെ മൂന്നാമത്തെ കീമോ. രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ നേരത്തേതിനേക്കാള്‍ വളരെ ക്ഷീണത്തിലായിരുന്നു.
പഴയതു പോലെ ഒന്ന് ആക്ടീവ് ആയി ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് മൂന്ന് ദിവസമേ ആയുള്ളൂ. ഇതുവരെ രേണുവിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഞാൻ വീണ്ടും നിങ്ങളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.
തുടർന്നും നിങ്ങൾ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും ദൈവാനുഗ്രഹവും നിങ്ങളുടെ സഹായങ്ങളും നിങ്ങളുടെ സ്നേഹവും മാത്രമാണ് അവളെ ഇതുവരെ എത്തിച്ചത്”, എന്ന് സഹോദരി വ്യക്തമാക്കി.
രോഗാവസ്ഥയോടുള്ള തന്റെ മനോഭാവത്തെക്കുറിച്ചും രേണു സുധി മനസ് തുറന്നു. “എനിക്ക് വിശ്വാസമുണ്ട് ഞാൻ തിരിച്ചു വരുമെന്ന്.
കാരണം എന്റെ മൈൻഡ് പവറും അതുപോലെ നിങ്ങളുടെ പ്രാർത്ഥനയും. ദൈവം ഉള്ളതുകൊണ്ടാണ് ഞാൻ തിരിച്ചു വരുന്നത്.
നാല് കീമോയും കൂടെ ഇനിയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഈ ഒരു രോഗത്തിനോട് പൊരുതി ഞാൻ തിരിച്ചു വന്നിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അല്ലാതെ എവിടെ പോകാനല്ലേ. ഞാൻ തിരിച്ചു വന്നിരിക്കും.
നിങ്ങൾക്കൊക്കെ അറിയാം, ഒരു ദിവസം പോലും റെസ്റ്റ് ഇല്ലാതെ ഓടിനടന്ന ഒരു വ്യക്തിയാണ് ഞാന്‍. പെട്ടെന്ന് ഒരു സമയത്ത് കാന്‍സര്‍ എന്ന മഹാരോഗം വരുമ്പോൾ കിടപ്പാകുന്നു.
ജോലിയൊന്നും ചെയ്യാന്‍ പറ്റാതെയാകുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ.
ഇതൊക്കെ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകുമോയെന്ന് അറിയില്ല. അനുഭവിച്ചവർക്ക് മനസ്സിലാകും.
ഒരു കടയിൽ പോലും പോകാൻ എനിക്ക് പറ്റില്ല. കീമോ കഴിഞ്ഞതോടെ ഒന്നും ചെയ്യാൻ പറ്റില്ല.
ഹോസ്പിറ്റൽ, വീട്, വീട്, ഹോസ്പിറ്റൽ അങ്ങനെ പോകുന്ന ഒരു ദിനചര്യയാണ് ഇപ്പോള്‍ എന്റേത്”, എന്ന് പറഞ്ഞാണ് അവര്‍ വീഡിയോ അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

