തിരുവനന്തപുരം: പഞ്ചാബിൽ നടക്കുന്ന സംഭവവികാസങ്ങളിൽ പ്രതികരിക്കാത്ത സിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ മാധവ് സുരേഷ്. പഞ്ചാബിലെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് എന്തുകൊണ്ടാണ് സിജെപി പ്രതികരിക്കാത്തതെന്നും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ എല്ലാവരും മൗനം പാലിക്കുന്നത് എന്നും മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചു.
തങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ മൗനമെന്നും മാധവ് ആരോപിക്കുന്നു. ബിജെപിക്കെതിരെ സംസാരിക്കുന്നത് വലിയ കാര്യമായി കാണുന്നവർ, ബിജെപി ഉൾപ്പെടാത്ത വിഷയങ്ങളിലെ പ്രശ്നങ്ങൾ മനപ്പൂർവ്വം മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സംസാരിച്ചത് പോലെ പഞ്ചാബിലെ വിദ്യാർത്ഥികൾക്കായും ശബ്ദമുയർത്താൻ തയ്യാറാകണമെന്ന് മാധവ് ആവശ്യപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ നിങ്ങളെ നിശബ്ദരാക്കാൻ അനുവദിക്കരുതെന്നും, പഞ്ചാബിന്റെ കാര്യം വരുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണാതെ പോകുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.
സിജെപിയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയ മാധവ്, തന്റെ നിലപാടുകളെ വിമർശിച്ചവരെ നട്ടെല്ലില്ലാത്തവർ എന്നാണ് വിശേഷിപ്പിച്ചത്. സിജെപിക്കാർ തട്ടിപ്പുകാരാണെന്നും അന്ധമായ നിലപാടുകളാണ് അവരുടേതെന്നും ചൂണ്ടിക്കാണിച്ച മാധവ്, യഥാർത്ഥ കാര്യങ്ങൾ പുറത്തുവരുമ്പോൾ ജനങ്ങൾ നിലപാട് മാറ്റുമെന്നും കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ സമരങ്ങളെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പ്രവണതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

