പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോ.
അഞ്ജലി പൊതുവാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് അനസ്തീഷ്യ നൽകിയത് ഡോ.
അഞ്ജലി ആയിരുന്നു. ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി അനസ്തീഷ്യ നൽകുന്നത് അനിവാര്യമായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.
എന്നാൽ കേസിൽ ചികിത്സാ പിഴവ് പരിശോധിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

