നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. വിദ്യാർഥികൾക്ക് എതിരെയുണ്ടായ അടിച്ചമർത്തലിൽ കേന്ദ്ര സർക്കാർ അടിയന്തരമായി മറുപടി നൽകണമെന്ന് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തില പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിക്കാൻ ആര് അനുമതി നൽകിയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഫ്തിയിൽ എത്തിയ ശേഷവും വിദ്യാർഥികളെ മർദിച്ച ഉദ്യോഗസ്ഥർ ആരെന്നും ഇതിന് പിന്നിലെ ഉത്തരവാദികൾ ആരെല്ലാമാണെന്നും കത്തിൽ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.
ജൂലൈ 20നാണ് രാജ്യത്തെ നടുക്കിയ ഈ പൊലീസ് അതിക്രമം അരങ്ങേറിയത്. छात्रों को मारने का आदेश किसने दिया? pic.twitter.com/NDwfka1UqO— Rahul Gandhi (@RahulGandhi) July 26, 2026 തികച്ചും നീതിപൂർവ്വവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് തങ്ങളുടെ രാജ്യത്തെ വിദ്യാർഥികൾ ആവശ്യപ്പെട്ടതെന്നും എന്നാൽ അവരുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം അമിതമായ ബലപ്രയോഗമാണ് നേരിടേണ്ടിവന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
യുവജനങ്ങളുടെ വാക്കുകൾ കേൾക്കുന്നതിന് പകരം മാരകമായ ആയുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് സുരക്ഷാ സേന അവർക്കുനേരെ വിവേചനരഹിതമായ ബലപ്രയോഗം നടത്തുകയാണുണ്ടായതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. അടിച്ചമർത്തലിൽ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഗുരുതരമായി പരുക്കേറ്റത്.
വനിതാ വിദ്യാർഥികൾക്ക് നേരെയും ക്രൂരമായ പൊലീസ് ആക്രമണമുണ്ടായി. അവരുടെ സ്വകാര്യ ഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധപൂർവ്വം ആക്രമണങ്ങൾ അഴിച്ചുവിട്ടതായും രാഹുൽ ഗാന്ധി കത്തിലൂടെ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

