നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്നുണ്ടായ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ രംഗത്ത്. രാജ്യത്തെ യുവതലമുറയുടെ പ്രതിരോധത്തെയും നിലപാടുകളെയും അവർ തുറന്നുകാട്ടി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡൽഹി ജന്തർമന്തറിൽ സമരം തുടരുന്ന വിദ്യാർത്ഥികൾ വിദ്വേഷമില്ലാത്ത ധൈര്യവും, അക്രമത്തിന് മുതിരാതെയുള്ള കരുത്തുമാണ് പ്രകടിപ്പിച്ചതെന്ന് അവർ വ്യക്തമാക്കി. അന്ധമായ അനുസരണയ്ക്ക് പകരം ചോദ്യം ചെയ്യാൻ തയ്യാറാകുന്ന യഥാർത്ഥ രാജ്യസ്നേഹമാണ് യുവജനങ്ങൾ കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇന്ത്യ യഥാർത്ഥത്തിൽ ഒരു ‘വിശ്വഗുരു’ ആകുന്നത് എങ്ങനെയെന്നാണ് രാജ്യത്തെ ജെൻ സി വിഭാഗം പുതിയ തലമുറ തെളിയിച്ചു തന്നിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാണിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള വിവിധ നിർണായക മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

