അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക് എത്തുന്നു. 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം തികഞ്ഞ ഒരു റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ചിത്രത്തിൽ പാർവ്വതി തിരുവോത്ത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരൊക്കെയാണ്: തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്നാണ്. സംഗീതം മുജീബ് മജീദ് നിർവ്വഹിച്ചിരിക്കുന്നു.
ഛായാഗ്രഹണം റോബി രാജ്, എഡിറ്റിംഗ് ചമൻ ചാക്കോ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സ്റ്റിൽസ് റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ദീപക്, പ്രൊഡക്ഷൻ മാനേജർ എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം കേരളത്തിലുടനീളം പ്രദർശനത്തിനെത്തിക്കുന്നത്.
ചിത്രത്തിന്റെ പി.ആർ.ഒ ചുമതല വാഴൂർ ജോസ് നിർവ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

