തൃശൂരിൽ വയോധികയുടെ തല ചുമരിൽ ഇടിച്ച് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസിയായ യുവതി പിടിയിൽ. സരിത (41)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തങ്കമണി (80)യുടെ മൂന്ന് പവൻ തൂക്കമുള്ള മാലയാണ് കഴിഞ്ഞ ദിവസം അപഹരിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് ഈ അതിക്രമം നടന്നത്.
ആളെ തിരിച്ചറിയാതിരിക്കാൻ വേഷം മാറിയെത്തിയ പ്രതി, വയോധികയുടെ തല ചുമരിൽ ഇടിപ്പിച്ച ശേഷമാണ് മാല കവർന്നത്. മോഷണത്തിന് ശേഷം ഓടി രക്ഷപ്പെട്ട
യുവതി പിന്നീട് രാത്രിയോടെ സ്വന്തം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ വീട്ടിൽ നിന്നും പിടികൂടിയത്.
രണ്ടു കുട്ടികളുടെ അമ്മയായ സരിത തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവമറിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.
രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും തിരിച്ചറിയാതിരിക്കാനാണ് വേഷം മാറിയെത്തിയതെന്നും യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പിടിവലിയ്ക്കിടെ പൊട്ടിപ്പോയ മാലയുടെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു.
അക്രമത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഇന്നലെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
ആക്രമണത്തിൽ പരിക്കേറ്റ വയോധികയുടെ തലയിൽ ആറ് തുന്നലുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

